Connect with us

Kerala

രണ്ടില ജോസിന് സ്വന്തം: ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്

Published

|

Last Updated

കൊച്ചി കേരള കോണ്‍ഗ്രസ് എം പാര്‍ട്ടിയും രണ്ടില ചിഹ്നവും ജോസ് കെ മാണിക്ക് തന്നെയെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും. ചിഹ്നം ജോസ് കെ മാണിക്ക് വിട്ടുനല്‍കിയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി ചോദ്യം ചെയ്ത് പി ജെ ജോസഫ് നല്‍കിയ ഹരജി നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. തുടര്‍ന്നാണ് ജോസഫ് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിരിക്കുന്നത്. ഇപ്പോള്‍ ഡിവിഷന്‍ ബെഞ്ചും ജോസ് കെ മാണിക്കാണ് പാര്‍ട്ടിയുടെ അവകാശമെന്ന് വ്യക്തമാക്കിയതോടെ വലിയ രാഷ്ട്രീയ തിരിച്ചടിയാണ് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പി ജെ ജോസഫിനുണ്ടായിരിക്കുന്നത്. ഭരണഘടനാ സ്ഥാപനമായ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ അധികാരങ്ങളില്‍ കോടതി ഇടപെടുന്നില്ലെന്ന സിംഗിള്‍ ബെഞ്ചിന്റെ അഭിപ്രായം ഡിവിഷന്‍ ബെഞ്ചും ആവര്‍ത്തിക്കുകയായിരുന്നു.

പാലായില്‍ തിരഞ്ഞെടുപ്പ് ഒരുക്കം ലക്ഷ്യമിട്ട് ഇന്ന് മുതല്‍ പദയാത്ര ആരംഭിക്കുന്ന ജോസിനെ സംബന്ധിച്ചിടത്തോളം വലിയ രാഷ്ട്രീയ വിജയമാണ് ഹൈക്കോടതിയില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. വരാനിരിക്കുന്ന വലിയ വിജയങ്ങളുടെ തുടക്കമാണിതെന്നാണ് ജോസ് കെ മാണി പ്രതികരിച്ചത്.

---- facebook comment plugin here -----

Latest