Connect with us

International

അമേരിക്കയില്‍ ചെറു വിമാനം തകര്‍ന്ന് വീണ് പൈലറ്റ് മരിച്ചു

Published

|

Last Updated

ലോസ് ആഞ്ചലോസ് | അമേരിക്കയിലെ ലോസ് ആഞ്ചലോസില്‍ ചെറു വിമാനം തകര്‍ന്ന് ഒരാള്‍ മരിച്ചു. മറ്റൊരാള്‍ക്ക് പരുക്കേറ്റു. സാന്‍ പെദ്രോയിലെ ലോസ് ആഞ്ചലോസ് തുറമുഖത്താണ് അപകടം നടന്നത്.

ഒറ്റ എഞ്ചിന്‍ മാത്രമുണ്ടായിരുന്ന വിമാനത്തിന്റെ പൈലറ്റാണ് മരിച്ചത്. പരുക്കേറ്റയാളുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണ്.

അപകടം തുറമുഖ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. അപകട കാരണത്തെക്കുറിച്ച് അന്വേഷണം തുടരുകയാണ്

Latest