Connect with us

Kerala

സഹപ്രവര്‍ത്തകരല്ല; പോലീസുകാരാണ് തല്ലിയത്- സ്‌നേഹ

Published

|

Last Updated

തിരുവനന്തപുരം | സെക്രട്ടേറിയറ്റ് പരിസരത്തെ സംഘര്‍ഷത്തിനിടെ തന്നെ തല്ലിയത് സഹപ്രവര്‍ത്തകരല്ലെന്നും പോലീസാണെന്നും വ്യക്തമായി കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് സ്‌നേഹ. സഹപ്രവര്‍ത്തകന്റെ വടി സ്‌നേഹയുടെ മുഖത്ത് കൊള്ളുന്നതിന്റെ വീഡിയോ സമുഹമാദ്യമങ്ങളില്‍ വലിയ തോതില് പ്രചരിക്കപ്പെടുന്ന സാഹചര്യത്തിലാണ് സ്‌നേഹ നിലപാടുമായി രംഗത്തെത്തിയത്. തല്ലിയത് പോലീസുകാരന്‍ തന്നെയാണ് അയാളുടെ മുഖം തനിക്ക് കൃത്യമായി ഓര്‍മയുണ്ട്. ഒരു വെളുത്ത വണ്ണം കുറഞ്ഞ പോലീസുകാരനാണ്. അയാളോട് തല്ലെരുതെന്ന് താന്‍ റഞ്ഞിരുന്നെന്നും സ്‌നേഹ പറഞ്ഞു.
സമരത്തിനിടെ ലാത്തി വീശിയപ്പോള്‍ പ്രവര്‍ത്തകര്‍ ചിതറിയോടി. ആ സമയത്ത് ഒരു പോാലീസുകാരന്‍ ഒറ്റപ്പെട്ട് മറിഞ്ഞുവീഴാന്‍ പോയപ്പോഴാണ് ഇടക്ക് നിന്ന് അയാളെ ഉപദ്രവിക്കരുതെന്ന് പറയുന്നത്. ഈ സംഭവം അവിടെയുണ്ടായിരുന്ന രാഷ്ട്രീയത്തിന്റെ ഭാഗമല്ലാത്ത ഉദ്യോഗാര്‍ഥികള്‍ കണ്ടിട്ടുണ്ട്. അതിന് ശേഷം ശോഭാ സുരേന്ദ്രന്‍ നിരാഹാരം അനുഷ്ടിക്കുന്ന സമരപ്പന്തലിന്റെ അടുത്ത് വച്ചാണ് എനിക്ക് മര്‍ദനമേറ്റത്. അതും അവിടെയുള്ള ഉദ്യോഗാര്‍ഥികള്‍ കാണുന്നുണ്ട്. ഡി വൈ എഫ് ഐക്കാരുടെ കാഴ്ച നഷ്ടപ്പെട്ട് പോയതിന് നമ്മള്‍ക്ക് എന്ത് പറയാന്‍ പറ്റും. ഒരു നാടകവേഷം കെട്ടി ആശുപത്രിയില്‍ കിടക്കേണ്ട കാര്യമില്ല. സംശയമുണ്ടെങ്കില്‍ ഞാന്‍ കിടക്കുന്ന ആശുപത്രിയില്‍ വന്നു നോക്കാമെന്നും സ്‌നേഹ പറഞ്ഞു.