Connect with us

Kerala

ഇ ശ്രീധരന്‍ ബിജെപിയില്‍ ചേരുമെന്ന് കെ സുരേന്ദ്രന്‍

Published

|

Last Updated

കോഴിക്കോട്  | “മെട്രോമാന്‍” ഇ ശ്രീധരന്‍ ബിജെപിയില്‍ ചേരുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വിജയയാത്രയില്‍ ഔപചാരികമായി ബിജെപിയില്‍ ചേരുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

പല സമയങ്ങളിലായി ഇടത് വലത് മുന്നണികള്‍ ഇ ശ്രീധരനെ എതിര്‍ക്കുകയും ദ്രോഹിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തെ പോലുള്ളവര്‍ ബിജെപിയില്‍ വരുന്നത് കേരളത്തിന്റെ പൊതുവികാരമാണ്. മത്സരിക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.

Latest