Connect with us

National

പ്രകൃതി വാതകം കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാന്‍ ജി എസ് ടി പരിധിയില്‍ കൊണ്ടുവരും: പ്രധാന മന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി | പ്രകൃതി വാതകം കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാന്‍ ജി എസ് ടിയുടെ പരിധിയില്‍ കൊണ്ടുവരുമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ ഊര്‍ജ മേഖലയില്‍ നിക്ഷേപം നടത്തണമെന്ന് ലോകത്തോട് പറയാന്‍ ആഗ്രഹിക്കുന്നതായും തമിഴ്നാട്ടില്‍ വിവിധ എണ്ണ-വാതക പദ്ധതികളുടെ തറക്കല്ലിടലുമായി ബന്ധപ്പെട്ട വീഡിയോ കോണ്‍ഫറന്‍സ് സംഭാഷണത്തില്‍ പ്രധാന മന്ത്രി പറഞ്ഞു.

എണ്ണ, വാതക മേഖലയില്‍ അഞ്ചു വര്‍ഷത്തിനിടെ 7.5 ലക്ഷം കോടി രൂപയാണ് ഇന്ത്യ നിക്ഷേപിച്ചത്. 2030 ഓടെ ഇന്ത്യ ഊര്‍ജ വിനിയോഗത്തിന് ആവശ്യമായ 40 ശതമാനം പുനരുപയോഗ ഊര്‍ജ സ്രോതസ്സുകളില്‍ നിന്ന് ഉത്പാദിപ്പിക്കും. ഊര്‍ജ ഇറക്കുമതി ആശ്രിതത്വം കുറയ്ക്കാനും ഇറക്കുമതി വൈവിധ്യവത്കരിക്കാനും ഇന്ത്യ താത്പര്യപ്പെടുന്നു. 2019-20 ല്‍ 85 ശതമാനത്തിലധികം എണ്ണയും 53 ശതമാനം വാതകവും ഇന്ത്യ ഇറക്കുമതി ചെയ്തതായും പ്രധാന മന്ത്രി കൂട്ടിച്ചേര്‍ത്തു.

---- facebook comment plugin here -----

Latest