Connect with us

Kerala

യു ഡി എഫ് അധികാരത്തിലെത്തിയാല്‍ പൗരത്വ ബില്‍ നടപ്പാക്കില്ല: ചെന്നിത്തല

Published

|

Last Updated

കോട്ടയം | കേരളത്തില്‍ പൗരത്വ ബില്‍ നടപ്പാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അതേ അഭിപ്രായം ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു ഡി എഫ് അധികാരത്തില്‍ വന്നാലും പൗരത്വ നിയമം കേരളത്തില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ നടന്ന പ്രതിഷേധക്കാര്‍ക്കെതിരേയും പൗരത്വ ബില്ലിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരേയും എടുത്ത കേസുകള്‍ സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിക്കണം. രണ്ടും സമാനമായ പ്രതിഷേധങ്ങളായിരുന്നു. യു ഡി എഫ് അധികാരത്തിലെത്തിയാല്‍ ഈ കേസുകളെല്ലാം പിന്‍വലിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

പി എസ് സി പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ തിരുവനന്തപുരത്ത് പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികളുമായി സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറാകണം. സര്‍ക്കാര്‍ തൊഴില്‍ രഹിതരെ വെല്ലുവിളിക്കരുത്. പി എസ് സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണം. കെ പി സി സി പ്രസിഡന്റുമായി തനിക്ക് അഭിപ്രായ വിത്യാസമില്ല.

കെ സുരേന്ദ്രന്റെ യാത്രയുടെ പേര് വിജയ യാത്ര എന്നാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിലാണ് ബി ജെ പി യാത്ര നടത്തുന്നത്. പി സി ജോര്‍ജിനെ യു ഡി എഫില്‍ എടുക്കുന്നത് സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ല. യു ഡി എഫിലെ എല്ലാ കക്ഷികളും കൂടുതല്‍ സീറ്റുകള്‍ ചോദിക്കുന്നുണ്ട്. എല്ലാം ചര്‍ച്ച ചെയ്ത് പരിഹരിക്കും. പ്രധാനമന്ത്രിയെ കണ്ടപ്പോള്‍ മുഖ്യമന്ത്രി കവാത്ത് മറന്നു. ബി പി സി എല്‍ സ്വാകാര്യ വത്ക്കരണത്തിനെതിരെ പ്രധാനമന്ത്രിക്ക് ശക്തമായി പ്രതിഷേധിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ലെന്നും ചെന്നിത്തല ആരോപിച്ചു.

 

---- facebook comment plugin here -----

Latest