Connect with us

National

പെട്രോള്‍ വില സെഞ്ചുറി ലക്ഷ്യമാക്കി അതിവേഗം കുതിക്കുന്നു

Published

|

Last Updated

കൊച്ചി | ഭരണകൂടത്തിന്റെ മൗനാനുവാദം മറയാക്കി രാജ്യത്ത് എണ്ണക്കമ്പനികള്‍ കൊള്ള തുടരുന്നു. ഇന്ന് കൂട്ടിയത് പെട്രോളിന് ഇന്ന് 26 പൈസയും ഡീസലിന് 31 പൈസയുമാണ്. ഇതോടെ പല സംസ്ഥാനങ്ങളിലും പെട്രോള്‍ വില 93 രൂപക്ക് അടുത്തെത്തി. ഒരു ലിറ്റര്‍ പെട്രോളിന് തിരുവനന്തപുരത്ത് 90.94 രൂപയും കൊച്ചിയില്‍ 89.15 രൂപയുമായി. ഡീസലിന് തിരുവനന്തപുരത്ത് 85.14 രൂപയും കൊച്ചിയില്‍ 83.74 രൂപയുമാണ്. ഗ്രാമീണ മേഖലകളില്‍ ഇതിലും മുകളിലാണ് ഇന്ധനവില. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ മാസങ്ങള്‍ക്കുള്ളില്‍ പെട്രോള്‍ വില നൂറിലേക്കെത്താന്‍ സാധ്യതയേറെയാണ്.

സംസ്ഥാനത്ത് തുടര്‍ച്ചയായ എട്ടാം ദിവസമാണ് ഇന്ധനവില ഉയര്‍ന്നത്. ആറു ദിവസത്തിനിടെ പെട്രോളിന് 2.04 രൂപയും ഡീസലിന് 2.33 രൂപയും വര്‍ധിച്ചു. ക്രൂഡ് ഓയില്‍ വിലയ്ക്ക് ആനുപാതികമായാണു വിലവര്‍ധനയെന്നാണ് എണ്ണക്കമ്പനികളുടെ വാദം. ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞ സമയങ്ങളില്‍ ഇ ന്ധനവിലയില്‍ കാര്യമായ വിലയിടിവ് ഉണ്ടായില്ലതാനും. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തങ്ങള്‍ക്കു ലഭിക്കുന്ന നികുതി വരുമാനം കുറയ്ക്കാന്‍ തയാറാകാ ത്തതും വിലവര്‍ധനയ്ക്കു കാരണമാകുന്നുണ്ട്.