Connect with us

Kerala

ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: എം സി ഖമറുദ്ദീന് എല്ലാ കേസുകളിലും ജാമ്യം

Published

|

Last Updated

കാസര്‍കോട് | ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് എല്ലാ കേസുകളിലും മുസ്ലിം ലീഗ് എംഎല്‍എ എംസി ഖമറുദ്ദീന് ജാമ്യം. തട്ടിപ്പുമായി ബന്ധപ്പെട്ട് ഹൊസ്ദുര്‍ഗ് മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലുണ്ടായിരുന്ന ആറ് കേസുകളിലാണ് ഇന്ന് ജാമ്യം ലഭിച്ചത്.

നിലവില്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന എംഎല്‍എക്ക് ഇതോടെ ജയിലില്‍നിന്നും ഇറങ്ങാനാകും. 142 വഞ്ചന കേസുകളിലാണ് ഇതിനകം എംഎല്‍എക്ക് ജാമ്യം കിട്ടിയത്.

തൃശ്ശൂര്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. വഞ്ചന കേസുകളില്‍ എംഎല്‍എയുടെ കൂട്ടുപ്രതിയും ജ്വല്ലറി എംഡിയുമായ പൂക്കോയ തങ്ങള്‍ ഇപ്പോഴും ഒളിവില്‍ തുടരുകയാണ്.

---- facebook comment plugin here -----

Latest