വി പി ജോയിയെ ചീഫ് സെക്രട്ടറിയാക്കാന്‍ മന്ത്രി സഭാ തീരുമാനം

Posted on: February 10, 2021 3:05 pm | Last updated: February 10, 2021 at 5:54 pm

തിരുവനന്തപുരം | വി പി ജോയ് ഐഎഎസിനെ അടുത്ത ചീഫ് സെക്രട്ടറിയായി നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മന്ത്രി സഭാ യോഗത്തിലാണ് തീരുമാനം. നിലവിലെ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത സ്ഥാനമൊഴിയുന്നതിനെത്തുടര്‍ന്നാണിത്. മാര്‍ച്ച് ഒന്നിന് അദ്ദേഹം സ്ഥാനമേല്‍ക്കും. കേന്ദ്രത്തില്‍ ഡെപ്യൂട്ടേഷനില്‍ പോയ വി പി ജോയ് കഴിഞ്ഞ ആഴ്ചയാണ് സംസ്ഥാനത്ത് തിരിച്ചെത്തിയത്.

1987-ബാച്ച് ഐഎഎസ് ഓഫീസറായ ജോയ് കേന്ദ്ര ക്യാബിനറ്റ് സെക്രട്ടേറിയറ്റില്‍ ഏകോപന ചുമതലയുള്ള സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. രണ്ട് വര്‍ഷത്തെ സര്‍വ്വീസ് ബാക്കിയുള്ള വിപി ജോയിക്ക് 2023 ജൂണ്‍ മുപ്പത് വരെ ചീഫ് സെക്രട്ടറിയായി തുടരാം
കേരള സര്‍വ്വകലാശാലയില്‍ നിന്നും ഇലക്ട്രോണിക്‌സില്‍ ബിടെക് നേടി ജോയി 1987-ലാണ് ഐഎഎസ് നേടിയത്.

നേരത്തെ കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോയ വിപി ജോയി പ്രൊവിഡന്‍ ഫണ്ട് കമ്മീഷണര്‍ എന്ന നിലയില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ച വച്ചിരുന്നു.