പുതിയ സ്മാര്‍ട്ട് ഫോണ്‍ മോഡലുകള്‍ ഇന്ത്യന്‍ വിപണിയിലിറക്കി നോക്കിയ

Posted on: February 10, 2021 3:03 pm | Last updated: February 10, 2021 at 3:03 pm

ന്യൂഡല്‍ഹി | നോക്കിയ 5.4, 3.2 സ്മാര്‍ട്ട് ഫോണുകള്‍ ഇന്ത്യന്‍ വിപണിയിലെത്തി. നോക്കിയ 5.4ന്റെ 4ജിബി+ 64ജിബി മോഡലിന് 13,999 രൂപയും 6ജിബി+ 64ജിബി മോഡലിന് 15,499 രൂപയുമാണ് വില. നോക്കിയ 3.4 (4ജിബി+64ജിബി)ന് 11,999 രൂപയാണ് വില.

നോക്കിയ 5.4 ഫെബ്രുവരി 17നും 3.4 ഫെബ്രുവരി 20നും ഉപഭോക്താക്കളുടെ കൈകളിലെത്തും. പിന്‍വശത്ത് നാല് ക്യാമറകളാണ് നോക്കിയ 5.4നുള്ളത്. 48 മെഗാപിക്‌സല്‍ പ്രൈമറി, 5 മെഗാപിക്‌സല്‍, 2 മെഗാപിക്‌സല്‍ വീതം ഡെപ്ത് സെന്‍സര്‍, മാക്രോ ഷൂട്ടര്‍ എന്നിങ്ങനെയാണ് ക്യാമറ സവിശേഷതകള്‍. 16 മെഗാപിക്‌സല്‍ ആണ് സെല്‍ഫി ക്യാമറ.

നോക്കിയ 3.4ന്റെ ട്രിപ്പിള്‍ ക്യാമറയില്‍ 13 മെഗാപിക്‌സല്‍ ആണ് പ്രൈമറി. 5 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ആംഗ്ള്‍ ലെന്‍സ്, 2 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സര്‍ എന്നിവയുമുണ്ട്. 8 മെഗാപിക്‌സല്‍ ആണ് സെല്‍ഫി ക്യാമറ. 4,000 എം എ എച്ച് ആണ് ഇരു മോഡലുകളുടെയും ബാറ്ററി.

ALSO READ  ഫേസ്ബുക്ക്, വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം ലോകത്ത് പലയിടത്തും തടസ്സപ്പെട്ടു