ഗ്രൂപ്പ് തര്‍ക്കം: ചെന്നിത്തലയുടെ യാത്രയുടെ ഫ്‌ളക്‌സുകള്‍ നശിപ്പിച്ചു

Posted on: February 8, 2021 11:05 am | Last updated: February 8, 2021 at 11:05 am

ഇടുക്കി | കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഐശ്വര്യ കേരള യാത്രയുടെ ഫ്‌ളക്‌സകള്‍ നശിപ്പിച്ചു. കട്ടപ്പനയില്‍ സ്ഥാപിച്ച ഫ്‌ളക്‌സുകളാണ് മുഴുവന്‍ കീറി എറിഞ്ഞത്. ഫ്‌ളക്‌സില്‍ ഡീന്‍ കുര്യാക്കോസ് എം പിയുടെ ഫോട്ടോയില്ലെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം നേരത്തെ എത്തിയിരുന്നു. കഴിഞ്ഞ ദിസമായി ഇത് സംബന്ധിച്ച തര്‍ക്കം തുടരുകയായിരുന്നു.

ഐ ഗ്രൂപ്പ് നേതാവായ ചെന്നിത്തല നടത്തുന്ന യാത്രയില്‍ നിന്ന് മനപ്പൂര്‍വം ഉമ്മന്‍ചാണ്ടി ഗ്രൂപ്പുകാരനായ ഡീനിനെ ഒഴിവാക്കിയെന്നാണ് ആരോപണം. ജില്ലയിലെ ചില ഐ ഗ്രൂപ്പ് നേതാക്കളാണ് ഇതിന് പിന്നിലെന്നും എ ഗ്രൂപ്പ് ആരോപിക്കുന്നു. ഇരു വിഭാഗവും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കത്തിന്റെ തുടര്‍ച്ചയായാണ് പ്പോള്‍ നഗരത്തില്‍ സ്ഥാപിച്ചിരിക്കുന്ന ഫ്‌ളക്‌സുകളെല്ലാം നശിപ്പിക്കപ്പെട്ടത്.