യുവ തമിഴ് നടന്‍ ജീവനൊടുക്കിയ നിലയില്‍

Posted on: February 7, 2021 3:41 pm | Last updated: February 7, 2021 at 3:41 pm

ചെന്നൈ  | തമിഴ് നടന്‍ ശ്രീവാസ്തവ് ചന്ദ്രശേഖറിനെ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തി. 30 വയസായിരുന്നു. മാണ്ഡ്യയിലെ വസതിയിലാണ് ഇദ്ദേഹത്തെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

സീലിംഗ് ഫാനില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു പ്രശസ്തമായ വല്ലാമൈ താരായോ എന്ന വെബ് സീരീസില്‍ പ്രധാന വേഷത്തെ അവതരിപ്പിക്കുന്ന നടനാണ് ശ്രീവാസ്തവ. ധനുഷ് നയകനായ തമിഴ് ചിത്രം എന്നൈ നോക്കി പായും തോട്ടയിലും ശ്രീവാസ്തവ അഭിനയിച്ചിരുന്നു.