Connect with us

<iframe width=”853″ height=”480″ src=”https://www.youtube.com/embed/0sl56YOJQz8″ frameborder=”0″ allow=”accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture” allowfullscreen></iframe>

മലപ്പുറം | നിലമ്പൂർ എം എൽ എ. പി വി അൻവർ ആഫ്രിക്കൻ രാജ്യമായ ഘാനയിൽ തടവിലായെന്നും അദ്ദേഹത്തെ കേരളത്തിലേക്ക് മടക്കി അയയ്ക്കണമെന്നും ആവശ്യപ്പെട്ട് ഘാന പ്രസിഡന്റിന്റെ ഫേസ്‌ബുക്ക് പേജിൽ യു ഡി എഫ് പ്രവർത്തകരുടെ വ്യാപക “പ്രതിഷേധം”.

മണ്ഡലത്തിൽ എം എൽ എ എത്താറില്ലെന്ന് പരിഹസിക്കാനാണ് നിലമ്പൂരിലെ യു ഡി എഫ് പ്രവർത്തകർ ഘാന പ്രസിഡന്  നാന കുഫോ അഡ്ഡോയുടെ ഫേസ്‌ബുക്കിൽ അൻവറിനെ വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് കമന്റുകളുമായെത്തിയത്. ഒരുമാസമായി അൻവറിനെ മണ്ഡലത്തിൽ കാണാറില്ലെന്നും ആവശ്യങ്ങളുമായി എത്തുന്നവരോട് എം എൽ എ വിദേശത്താണ് എന്ന മറുപടിയാണ് ബന്ധപ്പെട്ടവർ നൽകുന്നതെന്നും യൂത്ത് കോൺഗ്രസ് ആക്ഷേപിക്കുന്നു.

മുൻപ് എം എൽ എയെ കാണാനില്ലെന്ന് കാണിച്ച് നിലമ്പൂരിലെ കോൺഗ്രസ് പ്രവർത്തകർ പോലീസിന് കേസ് നൽകുകയും ചെയ്തിരുന്നു. പിന്നാലെയാണിപ്പോൾ അൻവർ ഘാനയിൽ തടവിലാണെന്നുള്ള പ്രചാരണം. അൻവറിക്കയെ വിട്ടുതരിക, ജസ്റ്റിസ് ഫോർ അൻവറിക്ക, അൻവറിന്റെ മോചനത്തിനായി ഖാനയിലേക്ക് മാർച്ച് നടത്താൻ ഡി വൈ എഫ് ഐ പ്രവർത്തകർ. ഇങ്ങനെയൊക്കെയുള്ള പരിഹാസ കമന്റുകളാണ് ഘാന പ്രസിഡന്റിന്റെ കമന്റ് ബോക്സിൽ നിറയുന്നത്.

കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അൻവറിന്റെ അസാന്നിധ്യത്തെ പരിഹസിച്ചിരുന്നു. കണ്ടുകിട്ടുന്നവർ മണ്ഡലത്തിൽ എത്തിക്കണം എന്ന നിലക്കായിരുന്നു പരാമർശം. നിയമസഭാ സമ്മേളനത്തിൽ എം എൽ എ പങ്കെടുത്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വിമർശനവും പരിഹാസവും ട്രോളുകളും നിറഞ്ഞതോടെ മറുപടിയുമായി അൻവർ തന്നെ രംഗത്തെത്തി. ഫേസ്‌ബുക്കിലൂടെ ആയിരുന്നു എം എൽ എ യുടെ പ്രതികരണം. “ഘാനയിൽ ജയിലിൽ ആണത്രേ!!
ആഗ്രഹങ്ങൾ കൊള്ളാം.. പക്ഷേ, ആളുമാറി പോയി.. ലേറ്റായി വന്താലും. ലേറ്റസ്റ്റായ്‌ വരവേ.. വെയ്റ്റ്‌…” ഇതായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ഏതായാലും തന്റെ ഔദ്യോഗിക പേജിലേക്ക് എത്തിയ ഈ മലയാളം കമന്റുകൾ കണ്ട് ഘാന പ്രസിഡന്റ് ശരിക്കും ആശ്ചര്യപ്പെട്ടിട്ടുണ്ടാകണം..!