ദളിത് ക്രൈസ്തവ വിഭാഗത്തെ എസ് സി സംവരണത്തില്‍ ഉള്‍പ്പെടുത്തണം: സിഎസ്‌ഐ സഭ

Posted on: February 6, 2021 9:02 am | Last updated: February 6, 2021 at 9:02 am

തിരുവനന്തപുരം | ദളിത് ക്രൈസ്ത വിഭാഗത്തെ എസ് സി സംവരണത്തില്‍ ഉള്‍പ്പെടുത്തണമെന്ന് സിഎസ്‌ഐ സഭ. ഇക്കാര്യം ആവശ്യപ്പെട്ട് സഭാ അധികൃതര്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കും.

സിഎസ്‌ഐ ബിഷപ്പ് കൗണ്‍സില്‍ യോഗത്തിലാണ് സംവരണം ആവശ്യപ്പെടാന്‍ തീരുമാനമായത്. എസ്‌ഐയുസി നാടാര്‍ വിഭാഗത്തിന്റെ ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കണമെന്നും സിഎസ്‌ഐ സഭ ആവശ്യപ്പെടും.

ന്യൂനപക്ഷ സംവരണ വിഷയത്തില്‍ തുല്യനീതി ഉറപ്പാക്കണമെന്നും തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സിഎസ്‌ഐ വിശ്വാസികള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കണമെന്നും ബിഷപ്പ് കൗണ്‍സില്‍ ആവശ്യപ്പെടും.