മലപ്പുറത്ത് വാൻ കത്തി യുവാവ് മരിച്ചു

Posted on: February 5, 2021 9:35 pm | Last updated: February 5, 2021 at 10:42 pm

വണ്ടൂർ | കാളികാവ് പുല്ലങ്കോട് വെടിവെച്ച പാറയിൽ  വാൻ കത്തി യുവാവ് മരിച്ചു. സ്രാമ്പിക്കല്ല് സ്വദേശി കണ്ണിയൻ ശാഫിയാണ് മരണപ്പെട്ടത്.

രാത്രി ഏഴരയോടെയാണ് സംഭവം. സ്രാമ്പിക്കല്ലിൽ നിന്ന് കാളികാവ് ഭാഗത്തേക്ക് പോകുന്നതിനിടെയാണ് അപകടം. ശാഫി മാത്രമായിരുന്നു കാറിലുണ്ടായിരുന്നത്.

നാട്ടുകാരും കാളികാവ് സി ഐ. പി ജ്യോതീന്ദ്രകുമാറിൻ്റെയും നേതൃത്വത്തിൽ മുക്കാൽ മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ രാത്രി എട്ട് മണിക്ക് ശേഷമാണ് വാഹനം വെട്ടിപ്പൊളിച്ച് ശാഫിയെ പുറത്തെടുത്തത്. തിരുവാലി ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തിയിരുന്നു.

ഷോർട്ട് സർക്കീട്ടാകാം തീകത്തലിന് കാരണമെന്നാണ് നിഗമനം. മയ്യിത്ത് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി.