Connect with us

Kerala

അട്ടപ്പാടിയില്‍ അത്യാധുനിക സൗകര്യമുള്ള ആംബുലന്‍സ് ആവശ്യപ്പെടും: മെഡിക്കല്‍ ഓഫീസര്‍

Published

|

Last Updated

പാലക്കാട് | അട്ടപ്പാടിയില്‍ യഥാസമയം ചികിത്സ ലഭ്യമാക്കാന്‍ അത്യാധുനിക സൗകര്യമുള്ള ആംബുലന്‍സ് ആവശ്യപ്പെട്ട് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുമെന്ന് അഗളി മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രഭുദാസ്. വിദ്ഗധ ചികിത്സ ലഭ്യമാകാതെ കുഞ്ഞ് മരിച്ചതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് നല്‍കുന്നത്.

കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ കാരറ സ്വദേശികളായ ദമ്പതിമാരുടെ പെണ്‍കുഞ്ഞാണ് മരിച്ചത്. കുഞ്ഞിന് ശ്വസന സംബന്ധമായ തകരാര്‍ കണ്ടതോടെ വെന്റിലേറ്ററിലേക്ക് മാറ്റി. എന്നാല്‍ വിദ്ഗധ ചികിത്സക്കായി തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്നതിന് വെന്റിലേറ്റര്‍ സൗകര്യമുള്ള ആംബുലന്‍സ് ലഭ്യമാകുന്നത് വൈകിയതാണ് കുട്ടി മരിക്കാനിടയാക്കിയത്.

ഇത്തരം സാഹചര്യം ഒഴിവാക്കുന്നതിന് അടിയന്തരമായി വെന്റിലേറ്റര്‍ സൗകര്യമുള്ള ആംബുലന്‍സും ആശുപത്രിയില്‍ വിഗ്ദധ ചികിത്സക്കാവശ്യമായ സംവിധാനവും ഒരുക്കേണ്ടതുണ്ടെന്ന് പ്രഭുദാസ് പറഞ്ഞു. കുഞ്ഞ് മരിച്ചതില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്നും സര്‍ക്കാരിന് നല്‍കുന്ന റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.