Gulf
സഊദിയില്‍ പത്ത് ദിവസത്തേക്ക് കര്‍ശന നിയന്ത്രണം

ദമാം | കൊവിഡിന്റെ രണ്ടാംവരവ് മുന്നില്‍കണ്ട് സഊദി അറേബ്യയില്‍ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കുന്നു. വ്യാഴാഴ്ച്ച രാത്രി പത്ത് മണി മുതല്‍ പത്ത് ദിവസത്തേക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
രാജ്യത്തെ വിനോദ പരിപാടികള്‍, ജിംനേഷ്യം, കായിക വിനോദ കേന്ദ്രങ്ങള്‍ എന്നിവ അടച്ചിടും, റെസ്റ്റോറന്റുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തി പകരം പാര്‍സല്‍ മാത്രമാക്കി നിലനിര്‍ത്തുകയും ചെയ്തു നിയമ ലംഘനം നടത്തുന്ന റെസ്റ്റോറന്റുകള്‍ക്കെതിരെ ഒരു മാസം വരെ അടച്ചിടാന്‍ മുന്‍സിപ്പാലിറ്റികള്‍ക് നിര്‍ദ്ദേശം നല്‍കി.
വിവാഹം, സ്വകാര്യ പരിപാടികള്‍ മീറ്റിംഗുകള്‍ എന്നിവ ഒരുമാസകാലത്തേക്ക് നിര്‍ത്തിവെക്കാനും നിര്‍ദ്ദേശം നല്‍കിയിയതായും ,പുതിയ നടപടിക്രങ്ങള്‍ താത്കാലികമാണെങ്കിലും രോഗ ബാധിതരുടെ എണ്ണം വര്‍ധിച്ചാല്‍ സസ്‌പെന്‍ഷന്‍ കാലാവധി ദീര്‍ഘിപ്പിക്കുമെന്നും സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.