ബിശ്വാസ് മേത്ത മുഖ്യ വിവരാവകാശ കമ്മീഷണറാകും

Posted on: February 4, 2021 7:49 pm | Last updated: February 5, 2021 at 7:28 am

തിരുവനന്തപുരം | നിലവിലെ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറാകും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെതാണ് തീരുമാനം. തീരുമാനത്തെ പ്രതിപക്ഷം പിന്തുണച്ചു. ഓണ്‍ലൈന്‍ യോഗത്തില്‍ പ്രതിപക്ഷ നേതാവും പങ്കെടുത്തു.

അപേക്ഷകരായ 14 പേരില്‍ നിന്നാണ് മേത്തയെ തിരഞ്ഞെടുത്തത്. ഈമാസം അവസാനം ബിശ്വാസ് മേത്ത ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്ന് വിരമിക്കും.