Connect with us

National

രാജ്യത്ത് അഞ്ച് വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തത് അരലക്ഷത്തിലധികം കര്‍ഷകര്‍

Published

|

Last Updated

ന്യൂഡല്‍ഹി  | രാജ്യത്ത് അഞ്ച് വര്‍ഷത്തിനിടെ അമ്പതിനായിരത്തിലധികം കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായി കേന്ദ്ര സര്‍ക്കാര്‍. 2015 മുതല്‍ 2019 വരെയുള്ള കാലയളവില്‍ രാജ്യത്ത് ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം 58243 ആണെന്ന് കേന്ദ്ര കാര്‍ഷിക വകുപ്പ് മന്ത്രി നരേന്ദ്ര സിംഗ് തോമറാണ് അറിയിച്ചത്.

സഭയില്‍ എഎം ആരിഫ് എംപി ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യുറോയുടെ കണക്കുകളാണ് മന്ത്രി ഉദ്ധരിച്ചത്. 2015 ല്‍ 12602 കര്‍ഷകരും 2016യില്‍ 11379, 2017ല്‍ 12602, 2018ല്‍ 11379 , 2019ല്‍ 10281 കര്‍ഷകരുമാണ് ആത്മഹത്യ ചെയ്തത്. ഇതില്‍ ഏറ്റവും കൂടുതല്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്തത് മഹാരാഷ്ര ,മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുമാണെന്നും മന്ത്രി വ്യക്തമാക്കി

---- facebook comment plugin here -----

Latest