Kerala
തിരുവനന്തപുരത്തെ കത്തീഡ്രലില്‍ വൈദികന്‍ മരിച്ച നിലയില്‍

തിരുവനന്തപുരം | പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി. സഹവികാരി ഫാ.ജോണ്‍സനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം ജൂബിലി ആശുപത്രിയിലേക്ക് മാറ്റി.
പള്ളിമേടയില്‍ മരിച്ചുകിടക്കുന്ന നിലയിലാണ് ഫാ.ജോണ്‍സണെ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. അദ്ദേഹത്തിന് ചില ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നാണ് വിവരം. എന്നാല്‍ കൂടുതല്‍ അന്വേഷണത്തിന് ശേഷമേ മരണകാരണം വ്യക്തമാകുയുള്ളൂവെന്ന് മ്യൂസിയം പോലീസ് അറിയിച്ചു.
---- facebook comment plugin here -----