Kerala
സോളാര്‍ കേസിലെ പീഡന പരാതി സി ബി ഐക്ക് വിട്ടത് സ്വാഭാവിക നടപടി: വിജയരാഘവന്‍

തിരുവനന്തപുരം | സോളാര്‍ കേസുമായി ബന്ധപ്പെട്ട പീഡന പരാതി സി ബി ഐക്ക് വിട്ടത് സ്വാഭാവിക നടപടി മാത്രമാണെന്ന് എല്‍ ഡി എഫ് കണ്‍വീനറും സി പി എം സംസ്ഥാന സെക്രട്ടറിയുമായ എ വിജയരാഘവന്‍. പരാതിക്കാരിയുടെ ആവശ്യ പ്രകാരമാണ് നടപടി. രാഷ്ട്രീയ നീക്കമായി ഇതിനെ കാണേണ്ടതില്ല. മറ്റു പല കേസുകളിലും സി ബി ഐ അന്വേഷണം വേണമെന്ന ആവശ്യം വന്നപ്പോള്‍ ഇത്തരം നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ വിജയരാഘവന്‍ പറഞ്ഞു.
നിയമം അതിന്റെ വഴിക്ക് പോകട്ടെയെന്ന നിലപാടാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്. നിയമാനുസൃതമായാണ് കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോയതെന്നും അതിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
---- facebook comment plugin here -----