Connect with us

Covid19

ലോകത്തെ കൊവിഡ് കേസുകള്‍ 9.82 കോടി പിന്നിട്ടു

Published

|

Last Updated

ന്യൂയോര്‍ക്ക് | ലോകത്ത് ഇതിനകം കൊവിഡ് 19 വൈറസിന്റെ പിടിയില്‍പ്പെട്ടവരുടെ എണ്ണം 9,8034,022 ആയി ഉയര്‍ന്നു. ഇതില്‍ ഏഴ് കോടി പേര്‍ രോഗമുക്തി കൈവരിച്ചു. വൈറസില്‍ പിടിയില്‍പ്പെട്ടത് 20,97,776 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.

അമേരിക്ക, ഇന്ത്യ, ബ്രസീല്‍,റഷ്യ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തില്‍ ആദ്യത്തെ അഞ്ച് സ്ഥാനങ്ങളിലുളളത്. അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം രണ്ടര കോടി പിന്നിട്ടു. ഒന്നരലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 4.19 ലക്ഷം പേര്‍ മരിച്ചു. ഒന്നര കോടിയോളം പേരാണ് സുഖംപ്രാപിച്ചത്.
ഇന്ത്യയില്‍ കഴിഞ്ഞ ദിവസം 13,000ത്തിലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,06,25,420 രോഗബാധിതരാണ് ഉളളത്. 1.53 ലക്ഷം പേര്‍ മരണമടഞ്ഞു.

ബ്രസീലില്‍ 86 ലക്ഷം രോഗബാധിതരാണ് ഉളളത്. 2.14 ലക്ഷം പേര്‍ മരിച്ചു. റഷ്യയില്‍ മുപ്പത്തിയാറ് ലക്ഷം പേര്‍ക്കും, ബ്രിട്ടനില്‍ മുപ്പത്തിയഞ്ച് ലക്ഷം പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

 

 

Latest