Connect with us

Covid19

FACT CHECK: കൊവിഡ് വാക്‌സിന്‍ ലക്ഷങ്ങളെ കൊല്ലുമെന്ന് ബില്‍ ഗേറ്റ്‌സ് പറഞ്ഞുവോ?

Published

|

Last Updated

വാഷിംഗ്ടണ്‍ | ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊവിഡ് പ്രതിരോധ വാക്‌സിനേഷന്‍ പുരോഗമിക്കുമ്പോള്‍ വ്യാജ വാര്‍ത്തകളും അരങ്ങുതകര്‍ക്കുന്നുണ്ട്. വാക്‌സിന്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് പറയുന്നതായാണ് പ്രചാരണത്തിലൊന്ന്. ഇതിന്റെ സത്യാവസ്ഥയറിയാം.

അവകാശവാദം: ഫേസ്ബുക്കിലെ ഒരു പോസ്റ്റ് ഇങ്ങനെ വായിക്കാം: വാക്‌സിനേഷന്‍ കാരണം ഏഴ് ലക്ഷം പേര്‍ക്ക് സ്ഥിര തകരാറുകളോ മരണമോ ഉണ്ടാകാമെന്ന് ബില്‍ ഗേറ്റ്‌സ് ഒരു അഭിമുഖത്തില്‍ പറഞ്ഞു. സി എന്‍ ബി സിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്.

യാഥാര്‍ഥ്യം: 2020 ഏപ്രില്‍ ഒമ്പതിനാണ് സി എന്‍ ബി സിക്ക് ബില്‍ ഗേറ്റ്‌സ് അഭിമുഖം നല്‍കിയത്. കൊവിഡ് വാക്‌സിന്‍ കാരണം ഏഴ് ലക്ഷം പേര്‍ക്ക് പാര്‍ശ്വഫലങ്ങളുണ്ടാകുമെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ ഗുരുതര പാര്‍ശ്വഫലങ്ങളുണ്ടാകുമെന്നല്ല അദ്ദേഹം പറഞ്ഞത്. മാത്രമല്ല, ഏഴ് ലക്ഷം പേര്‍ക്ക് സ്ഥിര വൈകല്യമോ നാശമോ ഉണ്ടാകുമെന്ന് അദ്ദേഹം പറയുന്നുമില്ല. നിസ്സാര പാര്‍ശ്വഫലങ്ങളടക്കം ഉണ്ടാകുമെന്നാണ് അദ്ദേഹം അന്ന് പറഞ്ഞത്.

Latest