Connect with us

Business

സെന്‍സെക്‌സ് ആദ്യമായി 50,000 മറികടന്നു; ഓഹരി വിപണിയില്‍ മുന്നേറ്റം

Published

|

Last Updated

മുംബൈ | ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റം അടയാളപ്പെടുത്തി ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് സെന്‍സെക്‌സ് 50,000 മറികടന്നു. ഇതാദ്യമായാണ് ഈ നേട്ടം സെന്‍സെക്‌സുണ്ടാക്കുന്നത്. 325 പോയിന്റ് വര്‍ധിച്ച് എക്കാലത്തെയും നേട്ടമായ 50,126ലെത്തി.

നിഫ്റ്റിയും ഇതാദ്യമായി 14,700 പോയിന്റിലെത്തി. കുറച്ചുദിവസമായി 50,000ന്റെ തൊട്ടടുത്തായിരുന്നു സെന്‍സെക്‌സ്. ലോകത്തെ ഏറ്റവും വലിയ കൊറോണവൈറസ് പ്രതിരോധ വാക്‌സിനേഷന് തുടക്കം കുറിച്ചതാണ് ഇതിന് പ്രധാന കാരണം.

ബജാബ് ഫിന്‍സെര്‍വ് ആണ് സെന്‍സെക്‌സില്‍ കൂടുതല്‍ നേട്ടമുണ്ടാക്കിയത്. ബജാബ് ഫിനാന്‍സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഡസ്ഇന്‍ഡ് ബേങ്ക്, ആക്‌സിസ് ബേങ്ക് തുടങ്ങിയവയാണ് പിന്നീടുള്ളത്. വരാനിരിക്കുന്ന കേന്ദ്ര ബജറ്റ്, ബൈഡന്റെ സ്ഥാനാരോഹണം തുടങ്ങിയവയും വിദേശ വ്യാപാരികളെ ആകര്‍ഷിക്കുന്നുണ്ട്.

Latest