International
ജോ ബൈഡന്‍ അമേരിക്കയുടെ പുതിയ സാരഥിയായി അധികാരമേറ്റു

വാഷിങ്ടണ്‍ | അമേരിക്കയുടെ 46ാമത് പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്‍രായി കമലാ ഹാരിസും സ്ഥാനമേറ്റു. സുപ്രീം കോടതി ജോണ്‍ റോബര്‍ട്‌സ് പുതിയ പ്രസിഡന്റിന് സത്യവാചകം ചൊല്ലിക്കൊടുത്തു. 127 വര്‍ഷം പഴക്കമുള്ള കുടുംബ ബൈബിളില്‍ തൊട്ടായിരുന്നു ബൈഡന്റെ സത്യപ്രതിജ്ഞ. യു എസ് സുപ്രീം കോടതി അസോസിയേറ്റ് ജസ്റ്റിസ് സോനിയ സൊട്ടൊമേര്‍ ആണ് കമലാ ഹാരിസിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ വനിതാ വൈസ് പ്രസിഡന്റാണ് കമല ഹാരിസ്.
ഭാര്യ ജില്‍ ബൈഡനൊപ്പമാണ് ജോ ബൈഡന്‍ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്ന കാപ്പിറ്റോളിലെത്തിയത്. വാഷിങ്ടണ്‍ ഡി സി കനത്ത സുരക്ഷാവലയത്തിലാണ്. ആയിരത്തോളം പേര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ജന്നിഫര്‍ ലോപസ്, ലേഡി ഗാര്‍ഗ എന്നിവര്‍ ചേര്‍ന്ന് ചടങ്ങിനെ സംഗീതസാന്ദ്രമാക്കി.
മുന്‍ പ്രസിഡന്റുമാരായ ബറാക് ഒബാമ, ജോര്‍ജ് ഡബ്ല്യു ബുഷ്, ബില്‍ ക്ലിന്റണ്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. അതിനിടെ, സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാതെ ഡൊണാള്‍ഡ് ട്രംപ് ഫ്‌ളോറിഡയിലേക്ക് പോയി. പുതിയ ഭരണകൂടത്തിന് ആശംസകള്‍ നേര്‍ന്ന് ബൈഡന് ട്രംപ് കുറിപ്പെഴുതി.