Covid19
ലോകത്ത് 24 മണിക്കൂറിനിടെ അഞ്ചര ലക്ഷം കൊവിഡ് കേസും 14500 മരണവും

ന്യൂയോര്‍ക്ക് | ലോകത്ത് 24 മണിക്കൂറിനിടെ അഞ്ചര ലക്ഷത്തിലേറെ കൊവിഡ് കേസുകളും 14500 മരണവും. പല രാജ്യങ്ങളിലും വാക്‌സിന്‍ വിതരണം ആരംഭിച്ചെങ്കിലും കേസുകള്‍ ആഗോള അടിസ്ഥാത്തില്‍ ഉയര്‍ന്ന് തന്നെ നില്‍ക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ലോകത്ത് ഇതിനകം വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം ഒമ്പത് കോടി അറുപത്തിയഞ്ച് ലക്ഷം പിന്നിട്ടു. 20,63,803 പേര്‍ക്കാണ് ഇതിനകം ജീവന്‍ നഷ്ടപ്പെട്ടത്. രോഗമുക്തി നേടിയവരുടെ എണ്ണം ആറ് കോടി തൊണ്ണൂറ്റിരണ്ട് ലക്ഷം കടന്നു.
രോഗബാധിതരുടെ എണ്ണത്തിലും മരണത്തിലും ഒന്നാം സ്ഥാനത്തുള്ള അമേരിക്കയില്‍ രണ്ട് കോടി നാല്‍പത്തിയേഴ് ലക്ഷം കൊവിഡ് ബാധിതരാണ് ഉള്ളത്. ഒന്നര ലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 4.11 ലക്ഷം പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം ഒരു കോടി നാല്‍പത്തിയേഴ് ലക്ഷം പിന്നിട്ടു.
രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയില്‍ 1,05,96,442 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 13,000 ത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയില്‍ 1.52 ലക്ഷം മരണങ്ങളാണുണ്ടായത്. ബ്രസീലിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. രാജ്യത്ത് എണ്‍പത്തിയഞ്ച് ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.2.11 ലക്ഷം പേര്‍ മരിച്ചു. റഷ്യയിലും ബ്രിട്ടനിലും രോഗവ്യാപനം രൂക്ഷമാകുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.