Connect with us

Uae

കേന്ദ്രമന്ത്രി വി മുരളീധരന്‍ യു എ ഇയില്‍; ഇന്ത്യന്‍ സംഘടന പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും

Published

|

Last Updated

അബുദാബി  | മൂന്ന് ദിവസത്തെ ഹൃസ്വ സന്ദര്‍ശനത്തിനായി ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ യു എ ഇ ലെത്തി. ഇന്നലെ വൈകിട്ട് 7.44 ന് മന്ത്രി ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മന്ത്രി അടുത്ത ദിവസങ്ങളില്‍ യു എ ഇ യിലെ മന്ത്രിമാരുമായും വ്യവസായ പ്രമുഖരുമായും യു എ ഇ ലെ ഉന്നത ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തും.

അബുദാബി, ദുബൈ എന്നിവിടങ്ങളില്‍ ഇന്ത്യന്‍ സംഘടന പ്രതിനിധികളുമായും മന്ത്രി കൂടിക്കാഴ്ച നടത്തുന്നുണ്ട്. അബുദാബിയിലെ ഇന്ത്യന്‍ സംഘടനകളുമായി ഇന്ന് വൈകിട്ട് അഞ്ചിന് സ്ഥാനപതി കാര്യാലയത്തിലെ ഓഡിറ്റോറിയത്തിലാണ് കൂടിക്കാഴ്ച ഒരുക്കിയിട്ടുള്ളത്.

Latest