Connect with us

Kerala

ചെന്നിത്തലയുടെ കേരള യാത്രയില്‍ ലീഗിനെ അവഗണിച്ചു; പരാതിയുമായി യൂത്ത് ലീഗ്

Published

|

Last Updated

കോഴിക്കോട് | പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ പ്രധാന ഘടക കക്ഷിയായ മുസ്ലിം ലീഗിന് അവഗണനയെന്ന് പരാതി. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ആശിഖ് ചെലവൂരാണ് പരാതിയുമായി രംഗത്തുവന്നത്. അദ്ദേഹം തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ ഇക്കാര്യം തുറന്നടിച്ചു.

പ്രതിപക്ഷ ഉപനേതാവ് ആയ ഡോ.എം കെ മുനീറിനെ ഉപനായകന്‍ പോയിട്ട് കോഓര്‍ഡിനേറ്റര്‍മാരില്‍ പോലും ഉള്‍പ്പെടുത്തിയില്ലെന്ന് അദ്ദേഹം പരാതിപ്പെട്ടു. പോസ്റ്ററില്‍ ലീഗ് പ്രസിഡന്റ് ഹൈദരലി തങ്ങളുടെ ചിത്രം വെക്കേണ്ട സ്ഥാനത്തല്ല വെച്ചതെന്നും അദ്ദേഹം തുറന്നടിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ജനുവരി മുപ്പത്തി ഒന്ന് മുതൽ ആരംഭിക്കാനിരിക്കുന്ന യു.ഡി.എഫ് ഐശ്വര്യ കേരള യാത്രയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ക്യാപ്റ്റൻ, സ്വഭാവികമായും പ്രതിപക്ഷ ഉപനേതാവുംമുസ്ലിം ലീഗ് നിയമസഭാ പാർട്ടി ലീഡർ ആയ ഡോ.എം.കെ. മുനീറിനെയും ജാഥയുടെ ഉപനായകൻ ആക്കിയില്ലെങ്കിലും ആ ജാഥയുടെ കോ-ഒർഡിനേറ്റർ മാരിലെങ്കിലും ഉൾപ്പെടുത്തേണ്ടതല്ലേ.-. ജാഥയുടെ പോസ്റ്റർ ഡിസൈൻ ഇപ്പോൾ പ്രതിപക്ഷ നേതാവ് തന്നെ പുറത്തിറക്കിയിട്ടുണ്ട്. സാധാരണ ഗതിയിൽ ബഹുമാന്യരായ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ചിത്രം വെക്കേണ്ട സ്ഥാനത്തല്ല വെച്ചത്… കോൺഗ്രസ് പാർട്ടിയുടെ സമുന്നത നേതാക്കളുടെ എല്ലാവരുടെയും പേരുകൾ ഉൾപ്പെടുത്താവുന്നതാണ്. കൂട്ടത്തിൽ മുസ്ലിം ലീഗിൽ നിന്ന് കഴിഞ്ഞ നാലരവർഷക്കാലം പ്രതി പക്ഷ നിരയിൽ ശക്തമായ സാന്നിധ്യവും പോരാട്ടവും നടത്തിയ മുനിർ സാഹിബിനെ ഉൾക്കൊള്ളിക്കാതിരിക്കുന്നത് അനീതിയല്ലേ…. അത് ഉൾക്കൊള്ളിക്കാൻ യു.ഡി.എഫ് നേതൃത്വം തയ്യാറാവണം…

ആഷിക് ചെലവൂർ

Latest