Connect with us

Covid19

കൊറോണവൈറസിന്റെ ദക്ഷിണാഫ്രിക്കന്‍ വകഭേദം ഏറെ മാരകമെന്ന് വിദഗ്ധര്‍

Published

|

Last Updated

ജോഹന്നാസ്ബര്‍ഗ് | കൊറോണവൈറസിന്റെ ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ വകഭേദം മറ്റുള്ളവയേക്കാള്‍ തീവ്രമേറിയതാണെന്ന് വിദഗ്ധര്‍. മറ്റുള്ളവയേക്കാള്‍ 50 ശതമാനം അധികം പകര്‍ച്ച സാധ്യതയുള്ളതാണ് ദക്ഷിണാഫ്രിക്കന്‍ വകഭേദമെന്ന് ദക്ഷിണാഫ്രിക്കന്‍ ആരോഗ്യ മന്ത്രാലയത്തിലെ ശാസ്ത്രസമിതി അധ്യക്ഷന്‍ പ്രൊഫ.സാലിം അബ്ദൂല്‍ കരീം പറഞ്ഞു.

അതേസമയം, ദക്ഷിണാഫ്രിക്കന്‍ വകഭേദം മരണത്തിന് കൂടുതല്‍ സാധ്യതയുണ്ട് എന്നതിന് ഇതുവരെ തെളിവൊന്നും ലഭിച്ചിട്ടില്ല. ദക്ഷിണാഫ്രിക്കയില്‍ വളരെയധികം പടര്‍ന്നുപിടിക്കുന്ന വകഭേദമാണിത്. ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ കൂടുതല്‍ കൊവിഡ് കേസുകളുള്ളത് ദക്ഷിണാഫ്രിക്കയിലാണ്.

13 ലക്ഷം പേര്‍ക്കാണ് ദക്ഷിണാഫ്രിക്കയില്‍ രോഗം ബാധിച്ചത്. 37,105 പേര്‍ മരിച്ചിട്ടുമുണ്ട്. കൊവിഡിന്റെ രണ്ടാം തരംഗം കാരണം ദക്ഷിണാഫ്രിക്കയിലെ ആരോഗ്യ സംവിധാനവും ഏറെ ക്ലേശം അനുഭവിക്കുകയാണ്. 510വൈ.വി2 എന്നാണ് ദക്ഷിണാഫ്രിക്കന്‍ വകഭേദത്തിന്റെ പേര്.