Connect with us

Covid19

സംസ്ഥാനത്തേക്കുള്ള രണ്ടാംഘട്ട കൊവിഡ് വാക്‌സിന്‍ നാളെ എത്തും

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്തേക്കുള്ള രണ്ടാംഘട്ട കൊവിഡ് വാക്സിന്‍ നാളെ എത്തും. കൊച്ചിയിലേക്കുള്ള 12, കോഴിക്കോട്ടേക്കുള്ള ഒമ്പത്, ലക്ഷദ്വീപിലേക്കുള്ള ഒന്നും വാക്‌സിന്‍ ബോക്സുകളാണ് എത്തുക. കേന്ദ്ര മാര്‍ഗ നിര്‍ദേശങ്ങള്‍ക്കനുസൃതമായി സംസ്ഥാന ആരോഗ്യവകുപ്പാണ് വാക്സിന്‍ വിതരണത്തിന് നേതൃത്വം നല്‍കുക.

അതിനിടെ, വാക്സിനേഷന്‍ നടപടികള്‍ വേഗത്തിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാക്സിനേഷന്‍ ബോധവത്ക്കരണത്തിന്റെ ഭാഗമായി പ്രചാരണ പരിപാടികള്‍ അടക്കമുള്ള കൂടുതല്‍ നടപടികള്‍ക്കും നിര്‍ദേശിച്ചിട്ടുണ്ട്.