National
സ്വകാര്യതാ നയം പിന്‍വലിക്കണം; വാട്‌സാപ്പ് സി ഇ ഒക്ക് കേന്ദ്രത്തിന്റെ കത്ത്

ന്യൂഡല്‍ഹി | വാട്സ്ആപ്പിന്റെ പുതിയ സ്വകാര്യതാ നയം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം. ആവശ്യമുന്നയിച്ചു കൊണ്ടുള്ള കത്ത് കേന്ദ്ര ഐ ടി വകുപ്പ് വാട്‌സ്ആപ്പ് സി ഇ ഒക്ക് അയച്ചു. നയം പൂര്‍ണമായി പിന്‍വലിക്കണമെന്നും ഉപഭോക്താക്കളുടെ സ്വകാര്യത വിലമതിക്കണമെന്നുമാണ് കത്തിലെ ആവശ്യം.
ജനുവരി എട്ട് മുതല്‍ ഫുള്‍ സ്‌ക്രീനായി വന്ന അപ്‌ഡേഷനിലൂടെയാണ് വാട്ട്‌സ്ആപ്പ് തങ്ങളുടെ യൂസറിന് മുന്നില്‍ പുതിയ പോളിസി അവതരിപ്പിച്ചത്. ഇന്ത്യയില്‍ അടക്കം വാട്ട്‌സ്ആപ്പ് യൂസറുടെ വിവരങ്ങള്‍ പരസ്യം പോലുള്ള ഉപയോഗത്തിനായി മാതൃകമ്പനിയായ ഫേസ്ബുക്കിന് കൈമാറുമെന്നും പറയുന്നു.
---- facebook comment plugin here -----