Connect with us

Kerala

സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ ബി ജെ പിയുടെ സര്‍വേ

Published

|

Last Updated

തിരുവനന്തപുരം | നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബി ജെ പിയുടെ സാധ്യത എങ്ങനെയെല്ലാം എന്ന് കണ്ടെത്തുന്നതിനായും സ്ഥാനാര്‍ഥി നിര്‍ണയത്തിന് ജനകീയ അംഗീകാരമുള്ള നേതാക്കളെ കണ്ടെത്തുന്നതിനായും ബി ജെ പി സര്‍വേ നടത്തുന്നു. പാര്‍ട്ടി കേരള ഘടകത്തെ പൂര്‍ണായും ഒഴിവാക്കി ദേശീയ നേതൃത്വത്തിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക ഏജന്‍സിയെവെച്ചുള്ള സര്‍വേ ഇതിനകം ആരംഭിച്ച് കഴിഞ്ഞു. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും സര്‍വേ പൂര്‍ത്തിയാക്കിയ ശേഷം ഈ മാസം അവസാനം ബി ജെ പി ദേശീയ ഘടകത്തിന് റിപ്പോര്‍ട്ട് നല്‍കാനാണ് ഏജന്‍സിയുടെ തീരുമാനം.

എല്ലാ മണ്ഡലങ്ങളിലും താഴെ തട്ടിലുള്ള പാര്‍ട്ടി പ്രവര്‍ത്തകരുടേയും മറ്റ് ജനങ്ങളുടേയും അഭിപ്രായമാണ് ഇവര്‍ തേടുന്നത്. പാര്‍ട്ടിക്ക് കൂടുതല്‍ വേരോട്ടമില്ലാത്ത മണ്ഡലങ്ങളില്‍ ജനപ്രീതിയുള്ള മറ്റ് പൊതുസ്വതന്ത്രരെ കണ്ടെത്തുകയും ലക്ഷ്യമാണ്. ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നും ഇത്തവണ ബി ജെ പി സ്ഥാനാര്‍ഥികളുണ്ടാകും. ക്രൈസ്തവ സമുദായത്തിന് നിര്‍ണായക സ്വാധീനമുള്ള മണ്ഡലങ്ങളില്‍ വിവിധ സഭകള്‍ക്ക് സ്വീകാര്യമായ പൊതുസമ്മതരെ കണ്ടെത്തി മത്സരിപ്പിക്കാനും ദേശീയ നേതൃത്വം പദ്ധതിയിട്ടിട്ടുണ്ട്.

---- facebook comment plugin here -----

Latest