Connect with us

Covid19

ലോകത്ത് കൊവിഡില്‍ പൊലിഞ്ഞത് 20.48 ലക്ഷത്തിലേറെ ജീവനുകള്‍

Published

|

Last Updated

ന്യൂയോര്‍ക്ക് | കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ലോകത്തെ മൊത്തം വരിഞ്ഞുകെട്ടിയ കൊവിഡ് വൈറസ് മൂലം ഇതിനകം ജീവന്‍ നഷ്ടപ്പെട്ടത്. 20.48 ലക്ഷത്തിലേറെ ജീവനുകള്‍. കൃത്യമായി പറഞ്ഞാല്‍ 20,48,328 മരണം. ലോകത്ത് ഇതിനകം വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം ഒമ്പത് കോടി അമ്പത്തൊന്‍പത് ലക്ഷം കടന്നു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം നാലര ലക്ഷത്തിലധികം പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രോഗമുക്തി നേടിയവരുടെ എണ്ണം ആറ് കോടി എണ്‍പത്തഞ്ച് ലക്ഷം പിന്നിട്ടു.

ലോകത്ത് ഏറ്റവും കൂടുതല്‍ കേസുള്ള അമേരിക്കയില്‍ ഇതിനകം രണ്ട് കോടി നാല്‍പത്തിയാറ് ലക്ഷം പേര്‍ രോഗ ബാധിതരായി. ഇന്നലെ മാത്രം 1.30 ലക്ഷം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 4,08,503 മരണങ്ങളാണ് അമേരിക്കയിലുണ്ടായത്.

ഇന്ത്യയില്‍ 1,05,82,647 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 1,97,818 പേര്‍ മാത്രമാണ് ചികിത്സയിലുള്ളത്. രോഗമുക്തി നേടിയവരുടെ എണ്ണം 1,02,27,852 ആയി ഉയര്‍ന്നു. വൈറസ് ബാധ മൂലം മരണമടഞ്ഞവരുടെ എണ്ണം 1.52 ലക്ഷമായി. ബസീലിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. 85 ലക്ഷം പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്.

 

 

Latest