Connect with us

Uae

ഇന്ന് മുതല്‍ ഒരാഴ്ചത്തേക്ക് ഒമാന്‍ അതിര്‍ത്തി അടക്കും

Published

|

Last Updated

അബൂദബി |  കൊറോണ വൈറസ് കേസുകള്‍ അതിവേഗം വര്‍ദ്ധിക്കുന്നത് കാരണം ജനുവരി 18 തിങ്കളാഴ്ച വൈകുന്നേരം 6 മുതല്‍ ഒരാഴ്ചത്തേക്ക് കര അതിര്‍ത്തികള്‍ അടച്ചിടാന്‍ ഒമാന്‍ തീരുമാനിച്ചതായി ഒമാന്‍ വാര്‍ത്താ ഏജന്‍സി അറിയിച്ചു. ഒമാനിലെ കൊറോണ വൈറസ് എമര്‍ജന്‍സി കമ്മിറ്റിയാണ് തീരുമാനം പ്രഖ്യാപിച്ചത്. രാജ്യം നിശ്ചയിച്ചിട്ടുള്ള ആരോഗ്യ നടപടികള്‍ പൊതുജനങ്ങള്‍ പാലിക്കുന്നില്ലെന്ന് സുപ്രീംകമ്മിറ്റിയുടെ പ്രസ്താവനയില്‍ പറഞ്ഞു.

മാസ്‌ക്കുകള്‍ ധരിക്കാത്തതും സാമൂഹിക പരിപാടികളില്‍ ധാരാളം ആളുകളുമായി ഒത്തുചേരലുകള്‍ നടത്തുന്നതും വൈറസിന്റെ വ്യാപനത്തിന് കാരണമായി. കൊറോണ വൈറസിന്റെ പുതിയ വകഭേദം പ്രചരിക്കുന്നതില്‍ അധികാരികള്‍ക്ക് ആശങ്കയുണ്ട്.

ഒമാനില്‍ ഈ മാസം ആദ്യം കേസ് രേഖപ്പെടുത്തി. യുകെയില്‍ നിന്നുമെത്തിയ ഒരു താമസക്കാരനാണ് ബ്രിട്ടനിലെ വൈറസിന്റെ വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ വര്‍ഷം കൊറോണ ആരംഭിച്ചതിനുശേഷം ഒമാനില്‍ 131,790 കൊറോണ അണുബാധകളും 1,512 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.