Connect with us

Kerala

കേരളത്തിലെ തിരഞ്ഞെടുപ്പ് ഒരുക്കം; കോണ്‍ഗ്രസിന്റെ നിര്‍ണായക യോഗം ഇന്ന് ഡല്‍ഹിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി | കേരളത്തിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായും സംഘടനാ സംവിധാനം പുനക്രമീകരിക്കാനുമായി കോണ്‍ഗ്രസിന്റെ നിര്‍ണായക യോഗം ഇന്ന് ഡല്‍ഹിയില്‍ നടക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ പി സിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി ചര്‍ച്ച നടത്തും. കേരളത്തിലെ വിഷയം സംബന്ധിച്ച് സോണിയാ ഗാന്ധി എ കെ ആന്റണിയുടെ അഭിപ്രായം കഴിഞ്ഞ ദിവസം തേടിയിരുന്നു. എ കെ ആന്റണി നല്‍കിയ ഉപദേശം ഇന്നത്തെ ഹൈക്കമാന്‍ഡ് തീരുമാനത്തില്‍ നിര്‍ണായകമാകുമെന്നാണ് റിപ്പോര്‍ട്ട്. ഉമ്മന്‍ചാണ്ടിക്ക് നല്‍കുന്ന പദവിയിലും, ഡി സി സി പുനഃസംഘടനയിലും യോഗത്തില്‍ തീരുമാനമുണ്ടായേക്കും.

തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിനുണ്ടായ കനത്ത തിരിച്ചടി, നിയമഭാ തിരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ഗൗരവമായ ചര്‍ച്ചകളാണ് ഇന്ന് ഡല്‍ഹിയില്‍ നടക്കുക. സംസ്ഥാന ചുമതലയുളള എ ഐ സി സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം ഹൈക്കമാന്‍ഡ് അന്തിമ തീരുമാനമെടുക്കും.

ഇരട്ട പദവി വഹിക്കുന്ന എറണാകുളം, വയനാട്, പാലക്കാട് ഡിസിസി അധ്യക്ഷന്മാരെ മാറ്റുന്നതില്‍ തത്വത്തില്‍ ധാരണയായി. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയ ഡി സി സി പുനസംഘടിപ്പിക്കണമെന്നാണ് കെ പി സി സി അധ്യക്ഷന്റെ നിലപാട്. ഇതിനെതിരെ എ, ഐ ഗ്രൂപ്പുകള്‍ രംഗത്തുണ്ട്. കൂടുതല്‍ ഡി സി സി അധ്യക്ഷന്മാരെ മാറ്റിയാല്‍ അത് ഗുണത്തെക്കാള്‍ ഏറെ ദോഷം ചെയ്യുമെന്ന് നേതാക്കള്‍ സോണിയ ഗാന്ധിയെ അറിയിച്ചേക്കും.