National
കര്‍ണാടകയില്‍ അമിത് ഷാക്കെതിരെ കര്‍ഷകരുടെ വന്‍ പ്രതിഷേധം

ബെംഗളൂരു | കര്‍ണാടക സന്ദര്‍ശനത്തിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് നേരെ കര്‍ഷകരുടെ പ്രതിഷേധം. ബലഗാവി ജില്ലയില്‍ അമിത് ഷാ സന്ദര്‍ശനത്തിനെത്തിയ രണ്ടിടങ്ങളിലാണ് പ്രതിഷേധമുണ്ടായത്.
അമിത് ഷാക്കെതിരെ സ്ത്രീകളടക്കമുള്ളവര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇവരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയടക്കമുള്ള നേതാക്കള്‍ അമിത് ഷായോടപ്പം ഉണ്ടായിരുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നേരത്തെയും വടക്കന്‍ കര്‍ണാടകത്തിലെ കര്‍ഷകര്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ത്തിയത്. ബലഗാവിയിലെ കര്‍ഷകര്‍ ബെംഗളൂരുവില്‍ അടക്കം നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്തിരുന്നു.
---- facebook comment plugin here -----