Connect with us

Kerala

രാജ്യത്തെ ഏറ്റവും വലിയ ക്രാഫ്റ്റ് വില്ലേജ് കോവളത്ത് തുറന്നു

Published

|

Last Updated


തിരുവനന്തപുരം | രാജ്യത്തെ ഏറ്റവും വലിയ ക്രാഫ്റ്റ് വില്ലേജ് കോവളത്ത് ആരംഭിച്ചു. ഇതോടെ വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തിന് അഭിമാനമേകുന്ന ഒരു പദ്ധതിക്ക് കൂടി ഇന്ന് തുടക്കം കുറിച്ചതായി ക്രാഫ്റ്റ് വില്ലേജ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.കേരളത്തിലെയും മറ്റു സംസ്ഥാനങ്ങളിലെയും കലാകാരന്മാരെ അണിനിരത്തി പ്രകൃതിരമണീയമായ പ്രദേശത്ത് എട്ടര ഏക്കറിൽ ആരംഭിച്ച ഈ സംരംഭം ടൂറിസം രംഗത്തും കൈത്തൊഴിൽ – കരകൗശല രംഗത്തും ഒരുപോലെ പ്രയോജനപ്പെടാവുന്ന രീതിയിലാണ് ആവിഷ്കരിച്ചിരിക്കുന്നത്. ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തി കലകൾക്കും കലാകാരന്മാർക്കും അതാത് മേഖലയിലെ ജനങ്ങൾക്കും അഭിവൃദ്ധി ഉണ്ടാക്കുക എന്ന കാഴ്ചപ്പാട് കൂടിയാണ് ഈ പദ്ധതിയിലൂടെ യാഥാർഥ്യമാക്കിയത്.

പാരമ്പര്യവും ആധുനികതയും സമന്വയിക്കുന്ന രീതിയിലാണ് ക്രാഫ്റ്റ് വില്ലേജ് നിർമിച്ചിരിക്കുന്നത്. എംപോറിയം, ആർട്ട് ഗാലറി, സ്റ്റുഡിയോകൾ, ഡിസൈൻ സ്ട്രാറ്റജി ലാബ്, പ്രത്യേക കൈത്തറി ഗ്രാമം, ഓഡിറ്റോറിയം, ആംഫി തീയറ്റർ, ഗെയിം സോണുകൾ, പലതരം ഉദ്യാനങ്ങൾ തുടങ്ങിയവയെല്ലാം സജ്ജമാക്കിയിട്ടുണ്ട്. വിനോദസഞ്ചാര വകുപ്പിനുവേണ്ടി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് വില്ലേജ് നിർമിച്ചിരിക്കുന്നത്.

ഈ കോവിഡ് കാലത്തെ അതിജീവിക്കുമ്പോൾ, നേരത്തെയെന്ന പോലെ സഞ്ചാരികളുടെ പറുദീസയായി കേരളം മാറും. ഇപ്പോഴത്തെ മോശം സാഹചര്യത്തിൽ നാം ഒട്ടും നിരാശപ്പെടേണ്ടതില്ല. പുതിയ കുതിപ്പുകൾക്കുള്ള സമയമായി വേണം ഇതിനെ കാണുവാനെന്നും മുഖ്യന്ത്രി പറഞ്ഞു.

Latest