Connect with us

Kerala

കോഴിക്കോട്ട് ഗ്യാസ് സിലിണ്ടറുമായി പോയ ലോറിക്ക് തീപിടിച്ചു

Published

|

Last Updated

കോഴിക്കോട് | ഗ്യാസ് സിലിണ്ടറുമായി പോയ ലോറിക്ക് തീപിടിച്ചു. കോഴിക്കോട് കൊടശ്ശേരിയിലാണ് സംഭവം. ഗ്യാസ് നിറച്ച കുറ്റികളുമായി പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. മംഗലാപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്നു ലോറി.

സംഭവം നടന്നയുടന്‍ തന്നെ തീയണക്കുകയും പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കുകയും ചെയ്തതിനാല്‍ അപകടം ഒഴിവായി. സംഭവത്തില്‍ ആളപായമില്ല.

Latest