Connect with us

Kerala

മടങ്ങിവരുന്ന പ്രവാസികളുടെ പെന്‍ഷന്‍ 3000 രൂപയായി ഉയര്‍ത്തി

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് പ്രതിസന്ധിക്കിടെ പ്രവാസികള്‍ക്ക് സമാശ്വാസവുമായി ബജറ്റ് പ്രഖ്യാപനം. തൊഴില്‍ നഷ്ടപ്പെടുന്ന പ്രവാസികള്‍ക്ക് ഏകോപിത പ്രവാസി തൊഴില്‍ പദ്ധതി ഢബജറ്റില്‍ പ്രഖ്യാപിച്ചു. 100 കോടി രൂപഢയാണ് പദ്ധതിക്കായി വകയിരുത്തി. സമാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് 30 കോടി രൂപയും പ്രഖ്യാപിച്ചു.

വിദേശത്ത് നിന്ന് മടങ്ങിവരുന്നവര്‍ക്ക് നൈപുണ്യ പരിശീലനം നല്‍കി വീണ്ടും വിദേശത്ത് പോകാനുള്ള അവസരമൊരുക്കും. പ്രവാസി ക്ഷേമനിധിക്ക് ഒമ്പത് കോടി രൂപ അനുവദിക്കും. ക്ഷേമനിധി അംശാദായം വിദേശത്തുള്ളവര്‍ക്ക് 350 രൂപയായും പെന്‍ഷന്‍ 3000 രൂപയായും ഉയര്‍ത്തി. കോവിഡ് അനന്തര കാലത്ത് പ്രവാസി ചിട്ടി ഊര്‍ജ്ജിതപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.