കുപ്രസിദ്ധ മോഷ്ടാവ് വടിവാള്‍ വിനീത് പിടിയില്‍

Posted on: January 14, 2021 12:32 pm | Last updated: January 14, 2021 at 12:32 pm

കൊല്ലം | നിവധി കവര്‍ച്ചാ കേസുകളില്‍ പ്രതിയായ വടിവാള്‍ വിനീത് എന്നറിയപ്പെടുന്ന കുപ്രസിദ്ധ മോഷ്ടാവ് വിനീത് പിടിയില്‍.

മലപ്പുറം മുതല്‍ തിരുവനന്തപുരം വരെ അമ്പതിലേറെ കവര്‍ച്ചാ കേസുകളില്‍ പ്രതിയാണ് വിനീത്. ഇന്ന് പുലര്‍ച്ചെ കൊല്ലത്തു നിന്നാണ് സിറ്റി പോലീസിലെ പ്രത്യേക സംഘം വിനീതിനെ പിടികൂടിയത്.