മഞ്ഞുവീണ് വഴി തടസ്സപ്പെട്ടു; കുതിരപ്പുറത്തേറി ഡെലിവറി ബോയ്

Posted on: January 13, 2021 5:04 pm | Last updated: January 13, 2021 at 5:04 pm

ശ്രീനഗര്‍ | കനത്ത മഞ്ഞുവീഴ്ച കാരണം ഗതാഗതം തടസ്സപ്പെട്ട ജമ്മു കശ്മീരില്‍ കുതിരപ്പുറത്തേറി ഡെലിവറി ബോയ്. ആമസോണില്‍ ഓര്‍ഡര്‍ ചെയ്ത സാധനങ്ങളാണ് ഡെലിവറി ബോയ് കുതിരപ്പുറത്തേറി കൃത്യമായി ഉപഭോക്തക്കളുടെ കൈകളിലെത്തിച്ചത്. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

‘ആമസോണ്‍ ഡെലിവറി ഇന്നൊവേഷന്‍’ എന്നാണ് ട്വിറ്റര്‍ ഉപയോക്താക്കള്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. ജോലിയിലെ ആത്മാര്‍ഥതയില്‍ ഡെലിവറി ബോയിയെ സോഷ്യല്‍ മീഡിയ അഭിനന്ദിക്കുന്നു.

കഴിഞ്ഞ ഒരാഴ്ചയായി ജമ്മു കശ്മീരില്‍ കനത്ത മഞ്ഞുവീഴ്ചയാണ് അനുഭവപ്പെടുന്നത്. കേന്ദ്ര ഭരണ പ്രദേശത്തിന്റെ പല ഭാഗങ്ങളും ഒറ്റപ്പെട്ടിട്ടുണ്ട്. വ്യോമഗതാഗതവും തടസ്സപ്പെട്ടു. വീഡിയോ കാണാം:

ALSO READ  ഒരു ദിവസം മുഴുവന്‍ കത്തുന്ന മാന്ത്രിക വിളക്കുമായി മണ്‍പാത്ര നിര്‍മാണക്കാരന്‍