തെരുവ് നായക്ക് നേരെ ലൈംഗിക അതിക്രമം; യുവാവിന് തടവും പിഴയും

Posted on: January 13, 2021 12:01 pm | Last updated: January 13, 2021 at 4:47 pm

താനെ |  തെരുവ് നായയെ ലൈംഗികമായി പീഡിപ്പിച്ച 40 കാരന് തടവ് ശിക്ഷ. താനെയിലെ മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതിക്ക് ആറുമാസത്തെ തടവ് വിധിച്ചത്. ഇതിന് പുറമെ 1050 രൂപ പിഴയും വിധിച്ചു. ജൂലൈ 26, 2020ലാണ് കേസിന് ആസ്പദമായ സംഭവം .താനെയിലെ ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് വിപി ഖണ്ഡാരേയാണ് താനെ വഗ്‌ള ഈസ്റ്റ് നിവാസിയായ വിജയ് ചല്‍ക്കെ എന്ന നാല്‍പ്പതുകാരനെതിരെ വിധി പറഞ്ഞത്. . ഇയാള്‍ കൂലിപ്പണികള്‍ ചെയ്താണ് ജീവിക്കുന്നത് . ഇയാള്‍ മയക്കുമരുന്നിന് അടിമയാണെന്നും വിവരമുണ്ട്.

വിജയ് ചല്‍ക്കെ നടത്തിയത് അപൂര്‍വ്വമായ ഒരു കുറ്റകൃത്യമാണെന്ന് കോടതി നിരീക്ഷിച്ചു. ഐപിസി സെക്ഷന്‍ 377 അനുസരിച്ചാണ് ഇയാള്‍ക്ക് ശിക്ഷ നല്‍കിയിരിക്കുന്നത്. ഓള്‍ഡ് താനെ പാസ്‌പോര്‍ട്ട് ഓഫീസിന് സമീപമുള്ള കല്‍നടക്കാര്‍ക്കുള്ള ഓവര്‍ ബ്രിഡ്ജിന് താഴെവച്ചാണ് ഇയാള്‍ നായയെ പീഡിപ്പിച്ചത് എന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.

പ്രതി പീഡിപ്പിച്ച നായക്ക് സ്ഥിരമായി തീറ്റ നല്‍കുന്നത് ഒരു കൂട്ടം കുട്ടികളാണ്. ഇവരാണ് വിജയ് ചല്‍ക്കെയുടെ പ്രവര്‍ത്തി കണ്ടെത്തിയതും, മൃഗസ്‌നേഹികളെ അറിയിച്ചതും.തുടര്‍ന്ന് പോലീസ് കേസെടുക്കുകയായിരുന്നു