Connect with us

National

ബ്രിസ്‌ബേനില്‍ ഇന്ത്യന്‍ ടീമിന് മോശം സൗകര്യങ്ങളെന്ന് റിപ്പോര്‍ട്ട്

Published

|

Last Updated

ബ്രിസ്‌ബെയിന്‍ | ആസ്‌ത്രേലിയയിലെ ബ്രിസ്‌ബേനില്‍ നാലാം ടെസ്റ്റിന് എത്തിയ ഇന്ത്യന്‍ ടീമിന് താമസിക്കുന്ന ഹോട്ടലില്‍ മോശം സൗകര്യങ്ങളെന്ന് റിപ്പോര്‍ട്ട്. പ്രശ്‌നമുണ്ടെന്ന് സമ്മതിച്ച ബി സി സി ഐ, പ്രശ്‌നങ്ങള്‍ ക്രിക്കറ്റ് ആസത്രേലിയയുമായി ചേര്‍ന്ന് പരിഹരിച്ചെന്ന് വ്യക്തമാക്കി. ചൊവ്വാഴ്ചയാണ് ടീം ഇന്ത്യ ആസ്‌ത്രേലിയയിലെ ബ്രിസ്‌ബെയിനില്‍ എത്തിയത്. എന്നാല്‍ ആവശ്യത്തിനുള്ള സര്‍വ്വീസ് താമസിക്കുന്ന ഹോട്ടലില്‍ നല്‍കിയില്ലെന്നാണ് റിപ്പോര്‍ട്ട്. ഹോട്ടലിലെ റൂമില്‍ നിന്ന് പുറത്തു കടക്കാന്‍ അനുവദിച്ചില്ലെന്നും ഇവിടത്തെ സ്വിമ്മിംഗ് പൂളും ജിംനേഷ്യവും ഉപയോഗിക്കാന്‍ അനുവദിച്ചില്ലെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ ക്രിക്കറ്റ് ആസ്‌ത്രേലിയ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചെന്നും ടീമിന് ഇപ്പോള്‍ സൗകര്യം ലഭിച്ചു തുടങ്ങിയെന്നും ബി സി സി ഐ വക്താവ് പറഞ്ഞു.
ടീം അംഗങ്ങള്‍ക്ക് ഇപ്പോള്‍ ഹൗസ് കീപ്പിംഗ്, റൂം സര്‍വീസ് സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കും. ഏത് ലിഫ്റ്റും ടീം അംഗങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള സൌകര്യമുണ്ട്. അതിനൊപ്പം ജിം ഉപയോഗിക്കാനും കഴിയും. ടീം മീറ്റിഗിനായി പ്രത്യേക ഹാള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ നീന്തല്‍ കുളത്തില്‍ വിലക്കുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. യിരുന്നു.