Connect with us

Kerala

കണ്ണൂര്‍ ജില്ലാ സംയുക്ത ഖാസിയായി കാന്തപുരം സ്ഥാനമേറ്റു

Published

|

Last Updated

കണ്ണൂര്‍ ജില്ലാ സംയുക്ത ഖാസിയായി നിയമിതനായ കാന്തപുരം എ പി അബുബക്കര്‍ മുസ്ലിയാരെ തലപ്പാവ് അണിയിക്കുന്നു

കണ്ണൂര്‍  | കണ്ണൂര്‍ ജില്ലാ സംയുക്ത ഖാസിയായി സുല്‍ത്വാനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ സ്ഥാനമേറ്റു. മത ചിട്ടയനുസരിച്ച് ജീവിക്കാന്‍ തയ്യാറാകണമെന്നും മഹാരഥന്മാര്‍ മുന്നോട്ട് വെച്ച ആദര്‍ശം മുറുകെ പിടിക്കണമെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. കണ്ണൂര്‍ അല്‍ അബ്‌റാര്‍ ഓഡിറ്റോറിയത്തില്‍ നടന്ന സ്ഥാനാരോഹണ ചടങ്ങിന് സയ്യിദ് ഫസല്‍ തങ്ങള്‍ കുറാ, എസ് ബി പി തങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി. കേരളാ മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷന്‍ പട്ടുവം കെ പി അബൂബക്കര്‍ മുസ്ലിയാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

ആദ്യ ഘട്ടത്തില്‍ ജില്ലയിലെ 87 സുന്നി മഹല്ല് ജമാഅത്ത് ഭാരവാഹികളാണ് കാന്തപുരത്തെ ഖാസിയായി ബൈഅത്ത് ചെയ്തത്. പി പി അബ്ദുല്‍ ഹകീം സഅദി, അബ്ദുര്‍റഹ്മാന്‍ മുസ്ലിയാര്‍ പരിയാരം, കാടാച്ചിറ അബ്ദുര്‍റഹ്മാന്‍ മുസ്ലിയാര്‍, മുഹമ്മദ് കുഞ്ഞി മുസ്ലിയാര്‍ അഞ്ചാംപീടിക, പ്രഫ. യു സി അബ്ദുല്‍ മജീദ്, പി കെ അലിക്കുഞ്ഞി ദാരിമി, കെ ഹാമിദ് മാസ്റ്റര്‍, സയ്യിദ് ജലാലുദ്ദീന്‍ ബുഖാരി വളപട്ടണം, സയ്യിദ് ജുനൈദ് തങ്ങള്‍ മാട്ടൂല്‍, എന്‍ അബ്ദുലത്വീഫ് സഅദി, കെ എം അബ്ദുല്ലക്കുട്ടി ബാഖവി, അബ്ദു ര്‍റശീദ് ദാരിമി തുടങ്ങിയവര്‍ സംബന്ധിച്ചു.