സഊദിയില്‍ 178,337 പേര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു

Posted on: January 11, 2021 9:16 pm | Last updated: January 11, 2021 at 9:16 pm

ദമാം  | സഊദിയില്‍ ആരോഗ്യ പ്രവര്‍ത്തകരടക്കം 178,337 പേര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ അലി പറഞ്ഞു.നിലവില്‍ റിയാദ് , ജിദ്ദ , ദമാം എന്നീ പ്രാവശ്യകളിലെ കേന്ദ്രങ്ങളിലാണ് വാക്‌സിന്‍ നല്‍കുന്നത്.

മക്കയിലും മദീനയിലും ഉടന്‍ തന്നെ സെന്ററുകള്‍ ആരംഭിക്കും.വാക്‌സിന്‍ സ്വീകരിച്ചവരില്‍ ഇതുവരെ പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും,സഊദി ഭരണാധികാരി സല്‍മാന്‍ രാജാവ് , കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ തുടങ്ങിയ പ്രമുഖര്‍ വാക്‌സിന്‍ സ്വീകരിച്ച് പ്രതിരോധ പ്രവര്‍ത്തങ്ങളില്‍ പങ്കാളികളായതോടെ ജനങ്ങള്‍ക്ക് കൊവിഡിനെതിരെയുള്ള ആത്മ വിശ്വാസം വര്‍ദ്ധിച്ചതായും വക്താവ് പറഞ്ഞു. ഫൈസര്‍-ബയോടെക് മരുന്നാണ് വാക്‌സിനായി നല്‍കുന്നത് .പത്ത് ലക്ഷത്തിലധികം പേരാണ് മന്ത്രാലയത്തിന്റെ ആപ്ലികേഷന്‍ വഴി രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്