കൊവിഷീല്‍ഡ് വാക്‌സിൻ സർക്കാറിന് ലഭിക്കുക ഒരു കുപ്പിക്ക് 200 രൂപ നിരക്കിൽ

Posted on: January 11, 2021 4:50 pm | Last updated: January 11, 2021 at 10:58 pm

ന്യൂഡല്‍ഹി | സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മിച്ച കൊവിഷീല്‍ഡ് വാക്‌സിന്‍ ഒരു കുപ്പിക്ക് 200 രൂപ നിരക്കില്‍ കേന്ദ്ര സര്‍ക്കാറിന് നല്‍കാന്‍ തീരുമാനമായി. ഇതുമായി ബന്ധപ്പെട്ട് കരാറിലെത്തിയിട്ടുണ്ട്. ആദ്യത്തെ പത്ത് കോടി ഡോസുകള്‍ 200 രൂപ നിരക്കിലാണ് നല്‍കുക.

11 കോടി ഡോസുകള്‍ നല്‍കാനാണ് നിലവില്‍ ധാരണയുള്ളത്. ഇന്നോ നാളെ രാവിലെയോ കൊവിഷീല്‍ഡ് പുണെയിലെ കേന്ദ്രത്തില്‍ നിന്ന് സര്‍ക്കാര്‍ സംഭരണ കേന്ദ്രങ്ങളിലേക്ക് മാറ്റിത്തുടങ്ങും. ജനുവരി 16ന് ശേഷമായിരിക്കും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വാക്‌സിന്‍ കയറ്റുമതി ചെയ്ത് തുടങ്ങുക.

ഓരോ ആഴ്ചയും പത്ത് ലക്ഷം ഡോസുകള്‍ നല്‍കാനാകുമെന്ന് സിറം അറിയിച്ചു. ഓക്‌സ്‌ഫോര്‍ഡ് യൂനിവേഴ്‌സിറ്റിയും ആസ്ട്രസെനിക്ക മരുന്ന് കമ്പനിയും വികസിപ്പിച്ച വാക്‌സിന്‍ ആണ് കൊവിഷീല്‍ഡ് എന്ന പേരില്‍ സിറം നിര്‍മിച്ചത്.

ALSO READ  കൊറോണവൈറസിന്റെ പുതിയ വകഭേദം: നിലവിലെ വാക്‌സിന്‍ പര്യാപ്തമോ?