മാതാവ് മകനെ പീഡിപ്പിച്ചെന്നത് കള്ളക്കേസെന്ന്; ഐ ജി അന്വേഷിക്കും

Posted on: January 10, 2021 6:39 pm | Last updated: January 11, 2021 at 7:35 am

തിരുവനന്തപുരം | മകനെ അമ്മ പീഡിപ്പിച്ചെന്ന പരാതി കള്ളമെന്ന ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ സംഭവം മുഴുവനും ഐ ജി അന്വേഷിക്കും. കടയ്ക്കാവൂരിലാണ് പരാതികൾ ഉയർന്നത്. കള്ളക്കേസാണെന്ന പരാതി  ഐ ജി ഹര്‍ഷിത അട്ടല്ലൂരി അന്വേഷിക്കുമെന്ന് ഡി ജി പി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

നിയമപരമായ വിവാഹ മോചനം നടത്താതെ ഭർത്താവ് രണ്ടാം വിവാഹം ചെയ്തത് ചോദ്യം ചെയ്തതാണ് കള്ളപ്പരാതിക്ക് കാരണമെന്ന് ആരോപണവിധേയയാ വനിത പറഞ്ഞു. മകനെ ഉപയോഗിച്ച് ഇത്തരമൊരു കള്ളപ്പരാതി നൽകുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ലെന്നും അവർ പറഞ്ഞു.

അതേസമയം, അമ്മ മകനെ പീഡിപ്പിച്ചെന്ന കേസില്‍ പൊലീസിനെതിരെ പരാതി നല്‍കാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി തീരുമാനിച്ചു. സി ഡബ്ല്യു സി നല്‍കാത്ത വിവരങ്ങള്‍ കേസില്‍ ചേര്‍ത്തതിന് ഡി ജി പിക്ക് പരാതി നല്‍കാനാണ് തീരുമാനം.