പാല സീറ്റിന്റെ കാര്യത്തില്‍ ചര്‍ച്ച നടത്തിയിട്ടില്ല; എന്‍ സി പി മുന്നണി വിടരുത്: ജോസ് കെ മാണി

Posted on: January 10, 2021 12:01 pm | Last updated: January 10, 2021 at 7:22 pm

കോട്ടയം |  പാലാ സീറ്റിന്റെ കാര്യത്തിലുള്‍പ്പെടെ ഇടത് മുന്നണിയുമായി ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്ന് ജോസ് കെ മാണി. എന്‍സിപി വിഷയം ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നാണ് പ്രതീക്ഷ. ഒരു പാര്‍ട്ടിയും മുന്നണി വിട്ട് പോകേണ്ടി വരരുതെന്നാണ് ആഗ്രഹമെന്നും ജോസ് കെ മാണി പറഞ്ഞു.

രാഷട്രീയ ധാര്‍മികതയുടെ പേരിലാണ് എംപി സ്ഥാനം രാജിവെച്ചത് .യുഡിഎഫില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമ്പോള്‍ ലഭിച്ച സ്ഥാനം രാജിവെക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നതാണ്. സാങ്കേതിക കാരണങ്ങള്‍ മൂലമാണ് രാജി വൈകിയത്. പാലാ സീറ്റുമായി ഇതിനെ ബന്ധിപ്പിക്കരുതെന്നും ജോസ് കെ മാണി പറഞ്ഞു

ഇതിലും വലിയ പ്രതിസന്ധികള്‍ സിപിഎം നേതൃത്വം നല്‍കുന്ന മുന്നണി പരിഹരിച്ചിട്ടുണ്ടെന്നും നിലവിലെ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്നാണ് ഉറച്ച വിശ്വാസമെന്നും ജോസ് കെ മാണി പറഞ്ഞു