കര്‍ഷക സമരത്തിനിടെ വീണ്ടും ആത്മഹത്യ

Posted on: January 10, 2021 7:27 am | Last updated: January 10, 2021 at 10:15 am

ന്യൂഡല്‍ഹി |  ഡല്‍ഹി അതിര്‍ത്തിയായ സിംഗുവില്‍ ദിവസങ്ങളായി തുടരുന്ന കര്‍ഷക സമരത്തിനിടെ വീണ്ടും ആത്മഹത്യ. പഞ്ചാബിലെ ഫട്ടേഹ്ഗട്ടില്‍ നിന്നുള്ള യുവ കര്‍ഷകന്‍ അമരീന്ദര്‍ സിംഗ് (40) ആണ് വിഷം കഴിച്ച് ജീവനൊടുക്കിയത്.

ഇതോടെ കര്‍ഷകസമരത്തിനിടെ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം നാലായി.വിഷം കഴിച്ച് അവശനിലയിലായ അമരീന്ദര്‍ സിംഗിനെ ഉടന്‍ തന്നെ സോനെപട്ടിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി അതിര്‍ത്തികളില്‍ ഒരു മാസത്തിലേറെയായി കര്‍ഷക സമരം തുടരുകയാണ്.