കനത്ത മഴ: മക്ക പ്രവിശ്യയിൽ ജാഗ്രതാ നിര്‍ദേശം

Posted on: January 9, 2021 10:33 pm | Last updated: January 9, 2021 at 10:34 pm

ത്വാഇഫ് | മക്കാ പ്രവിശ്യയിൽ കനത്ത മഴയെ തുടർന്ന് ജാഗ്രതാ നിർദേശം നൽകിയതായും മുൻകരുതൽ നടപടികളുടെ ഭാഗമായി ത്വാഇഫ്- മക്ക റോഡിലെ പ്രധാന പാതയായ അൽ ഹദാ റോഡ് താത്കാലികമായി അടച്ചതായും മക്ക ഗവര്ണറേറ്റ് അറിയിച്ചു

മക്ക, അൽ- ബഹ, ഹാഇൽ, അൽ ജൗഫ്, തബൂക്ക്, മദീന, അസീർ മേഖലകളിൽ ഇടിമിന്നലിനും ശക്തമായ കാറ്റിനും  സാധ്യതയുണ്ടെന്നും  താഴ്‌വാരകളില്‍ സന്ദര്‍ശനം നടത്തുന്നത് ഒഴിവാക്കണമെന്നും ആവശ്യമായ മുൻകരുതൽ സ്വീകരിക്കണമെന്നും മക്ക ഗവർണറേറ്റ് ട്വിറ്ററിൽ കുറിച്ചു.